പഴേ കാലം..
എന്നൊക്കെ പറഞ്ഞാൽ കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് ഒക്കെ വരുന്ന അന്ത കാലം
ബൗദ്ധികരമായ പ്രവർത്തനങ്ങളിൽ മുഴുകി മുറി വിട്ടു പുറത്തിറങ്ങാത്ത ആ കാലം
ചിന്ത മണ്ഡലങ്ങളിൽ പലവിധ കണക്കുകൾ വെട്ടിയും കുത്തിയും ടാലിയാക്കുന്ന ഒരു കാലം
അന്നൊന്നും കുടുംബക്കാർക്കും നാട്ടുകാർക്കും നമ്മളെ കണികാണാൻ കിട്ടാതിരുന്ന ആ വരൾച്ചയുടെ ആ കാലം
ദർശ്ശനകാലം
------------------------------------
കാണാതെ മടുക്കുമ്പോൾ അവർക്ക് നിരാശ തോന്നാതിരിക്കാൻ വല്ലപ്പോഴും ഒരു നോക്ക് ദർശ്ശനം കൊടുക്കാൻ പുറത്തിറങ്ങും അപ്പോഴുള്ള അവരുടെ കണ്ണിലെ തിളക്കവും അത്യപൂർവ്വമായ ആ ഔൽസുക്യവും ഇന്നും പറഞ്ഞറിയിക്കാൻ ആവുന്നില്ല
ഒരു നാൾ ഒരു നോക്ക് ദർശ്ശനം കൊടുക്കുവാൻ മുറ്റത്ത് കാത്തിരിക്കുന്ന ആരാധക വൃന്ദത്തെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും ഇറങ്ങുന്ന നേരം
കോളേജ്ജ് ഒക്കെ വിടുന്ന സമയമായിരുന്നു
വീടിനു മുന്നിൽ ഒരു ബസ് റോഡിൽ കൂടി ആ സമയം കടന്നു പോവുകയുണ്ടായി ബസ്സിൽ ഏതോ ഒരു കുറച്ച് സുന്ദരിക്കൂട്ടങ്ങൾ കണ്ട് തിരിച്ചറിഞ്ഞു വലിയ ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കുകയും ബസ്സിൽ നിന്നും കൈ വീശി കാണിക്കുകയും ചെയ്തു ..
തിരിച്ചു കൊടുക്കാത്ത സ്നേഹം മനസ്സിന്റെ വിങ്ങൽ ആയേക്കും എന്ന കരുതിയത് കൊണ്ട്
അവരെ തിരിച്ചു കൈ പൊക്കി കൈ വീശി കാണിച്ചു
അത്ഭുതമെന്ന് പറയട്ടെ ബസിൽ ഉള്ള ആ വശത്ത് ഇരുന്ന യാത്രക്കാരും കൈ വീശി കാണിക്കുന്നു ..
പിന്നീട് ഇതൊരു തുടർ സംഭവമായി നമ്മുടെ ഒരു ദർശ്ശനം കിട്ടാൻ ബസിൽ സീറ്റ് ബുക്കിങ് വരെ തുടങ്ങി ബസിൽ ആ സമയത്ത് ആ വശത്തിരിക്കാൻ കഴിയാത്തവർ അവിടെ സ്റ്റോപ്പുണ്ടാക്കി പുറത്തിറങ്ങി ബസ് വൈകി ഓടുന്നതിൽ വരെ ആയി കാര്യങ്ങൾ
അപകട കാലം -മുണ്ടച്ചാൽ വളവു (കരുവഞ്ചാൽ തളിപ്പറമ്പ് ഇപ്പോൾ കൂർഗ്ഗ് റോഡ് )
-------------------------------------------------------------------------------------------------
ഒടുവിൽ ബസ് മുതാലാളിമാർ വന്നു കയ്യിലും കാലും പിടിച്ച് പുറത്തിറങ്ങരുതെ ......എന്ന് അപേക്ഷിച്ചു അവരുടെ കഞ്ഞികുടി മുട്ടുന്നു ....കുട്ടികൾ വഴിതെറ്റുന്നു ...വാഹനങ്ങൾ അപകടത്തിൽ പെടുന്നു .
അങ്ങിനെ ആ വളവിൽ അപകടത്തിൽ പെട്ട പല വണ്ടികൾ ഉണ്ട്
പല സൈസിൽ.. ലോറി ജീപ്പ് ബസ് അങ്ങിന്നെ പല വണ്ടികൾ വെള്ളമടിച്ച് ഏതാനും വര്ഷങ്ങള്ക്കു മുൻപ് ഒരു കാർ വന്നിട്ട് കുറച്ച് കാലം കഴിഞ്ഞാണ് ആ കാറിനെ അവിടുന്ന് മാറ്റിയത്
ചില ബസ്സിന്റെ ടയർ ഊരിപ്പോകുന്നു ..ബസ് മറിയുന്നു പള്ളിൽ അച്ചൻ വരെ നിയന്ത്രണം തെറ്റി നമ്മുടെ പറമ്പിൽ തെങ്ങിൽ മുത്തമിട്ടു ആകാശം നോക്കി കിടന്ന കാലം .
ഒരു വട്ടം 'ശ്രീജ' ബസ് മറിഞ്ഞപ്പോൾ ഒരു വെട്ടുകത്തി അതിൽ നിന്നും കിട്ടി . അതിനു പക്ഷെ പിടിയിലായിരുന്നു . അതിനു പപ്പാ ഒരു പിടി വെൽഡ് ചെയ്തു ഉണ്ടാക്കി .ആ കത്തിക്ക് 'ശ്രീജ'കത്തി എന്നൊരു പേരുമിട്ടു .പിന്നീട് ആ കത്തി ഉപയോഗിച്ചപ്പോൾ കൈ മുറിഞ്ഞു നാലഞ്ച് സ്റ്റിച്ചും കയ്യിൽ ഉണ്ടായിട്ടുണ്ട് എന്നതു വേറെ കാര്യം
ബസ് മുതലാളിമാരുടെ അഭ്യർത്ഥന കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല ....ഞാൻ പുറത്തെ ഇറങ്ങാതെ ആയി .
കാലം കടന്നു പോയി .. കോളേജ് പെൺ കുട്ടികൾ അവരുടെ കുട്ടികളുമായി വിദൂരതയിലേക്ക് പോയി
കാലം എന്നെ ഒരു വിമാനത്തിലാക്കി സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുന്നിൽ എത്തിച്ചു .
ഇവിടെയും സമാനമായ സംഭവം ഉണ്ടായി തല ചൊറിയാൻ ഒന്ന് കൈ പൊക്കിയതാണ് ബസ്സിൽ ഉള്ളവർ ഒക്കെ കൈ പൊക്കി കൈ വീശി കാണിക്കുന്നു .
പിന്നീട് ഇതൊരു അന്തർദേശീയ പ്രശ്നവും ആയേക്കാം എന്ന നിലയിൽ ഇവിടെയും ബസ് മുതാലാളിമാരെ പട്ടിണിക്കിടാൻ വയ്യാത്തത് കൊണ്ടു നേരത്തെ വീട് മാറാൻ തീരുമാനിച്ചു . അതൊക്കെയൊരു കാലം ഇതിങ്ങിനെയൊരു കാലൻ എന്നുള്ള കമന്റ് മുൻകൂട്ടി നിരോധിച്ചിരിക്കുന്നു
വീട് മാറുവാണ് എന്നറിയിക്കാനുള്ള ഒരു പോസ്റ്റ് വല്ലാത്ത പോസ്റ്റായി തോന്നുന്നണ്ടെകിൽ ഇനിയില്ലാത്ത ഒരു കഥയുമായി വീണ്ടാമതും വരാം
Comments
Post a Comment