അമേരിക്കക്കാരൻ
ഉറക്കം വരാതെ ആയപ്പോൾ രാത്രി ടെറസിൽ നിന്നും സോഫിയ സ്ട്രീറ്റിലേക്ക് നോക്കിയിരുന്നു .വഴികൾ ഏകദേശം വിജനമായിരിക്കുന്നു . സെമിത്തേരി റോഡിൽ വരാൻ ആളുകൾക്ക് ഭയമുണ്ടാകണം.എതിർവശത്തു സെൻറ്റ് സേവിയർ ബോയ്സ് സ്‌കൂൾ മഞ്ഞു പുതച്ചു തുടങ്ങിയിരിക്കുന്നു .കന്നഡ ബോർഡ് വെച്ച മിനി ബസുകൾ സോഫിയയുടെ ഓർഫണേജ്ജ് ബിൽഡിങ്ങും കടന്ന് ഇടക്കിടെ മിന്നി മറയുന്നുണ്ട് . അല്പസമയത്തിനു ശേഷം തെരുവ് വിളക്കിനു അടുത്തു ഇരുട്ടിൽ രണ്ട് രൂപങ്ങൾ കടന്നു വരുന്നു. കാമുകി കാമുകന്മാരാണ് സല്ലപിച്ച് കൊണ്ട് അവർ ഇവിടെ അടുത്തു എത്താറായിരിക്കുന്നു .യുവതി ജാക്കറ് ധരിച്ചിട്ടുണ്ട് .ഈ തണുപ്പ് കൂസാക്കാത്ത കാമുകൻ .
കാമുകി : "ഇനി എന്നാണു തിരിച്ചു അമേരിക്കാ കായയ്ക്കു"
കാമുകൻ : ചിരിക്കുന്നു . "മിക്കവാറും അടുത്ത വാരത്തിൽ . തിയതി തീരുമാനിച്ചിട്ടില്ല .പോകണം !പോകണ്ട
എന്നു പറഞ്ഞു കൂടെ"
കാമുകി - "പറഞ്ഞാൽ പോവാതിരിക്കുമോ "
കാമുകൻ _ "ഇവിടെ അതിഥി വേഷമായിരുന്നു" . അവർ തെരുവിലെ ബസ് സ്റ്റോപ്പിലിരുന്നു . "ഇഷ്ടമല്ലെങ്കിലും
പോയല്ലേ പറ്റൂ ".കൗമാരം തോക്കെടുക്കുന്ന ഭ്രാന്തമാരുടെ നാട്ടിൽ ഈ ഭ്രാന്തനും പോകണം "
കാമുകി - "എന്നാൽ പിന്നെ പോകാതിരുന്ന കൂടെ ?"
കാമുകൻ : "എനിക്കവിടെ ചോദിക്കാനും പറയാനുമൊക്കെ കുറെ ആളുകളുണ്ട്
കാമുകി : "ആളുണ്ട് എന്നാണോ ആളുകൾ ഉണ്ടന്നാണോ -"എനിക്കുമുണ്ട് "
കാമുകൻ : "ആ കിളവൻ പാതിരി അല്ലേ "
കാമുകി : "അല്ല ഒരാൾ .. ഒരു സുന്ദരൻ "
കാമുകൻ :"കഞ്ഞിക്കു വകുപ്പുളള ആളാണോ ?ആരാണ് ഈ സുന്ദരൻ ?"
കാമുകി : "അജ്ഞാതനായ ... സുന്ദരനായ പെരി പെരി ചിക്കനും മട്ടൻ ബിരിയാണിയും വാങ്ങി തരാൻ
കെൽപ്പുള്ള ഒരു പണക്കാരൻ "
കാമുകൻ :ഹ ഹ .
അവളും ചിരിക്കുന്നു
കാമുകി അവനെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കുന്നു
"അയ്യോ ബൂർഷ്വായുടെ ഭാര്യ ഒരു ഇന്ത്യക്കാരി ഇവിടെ അമേരിക്കക്കാരനെ ശ്വാസം മുട്ടിച്ച് കൊല്ലുന്നേ "
കുറച്ചു സമയത്തിനു ശേഷം ..
കാമുകൻ :അവസാനമായി ഒരു കട്ടൻ 'കോഫി' കഴിച്ചാലോ
കാമുകി :വേണ്ട കട്ടൻ ടീ ആക്കാം .
അടുത്തുള്ള കടയിൽ നിന്നും അവർ ഓരോ കപ്പ് കാപ്പി കഴിക്കുന്നു
കാമുകി : "സമയമായി പോകണം "
കാമുകൻ : കൊണ്ട് വിടാം
-ഉം -
ഗേറ്റു വരെ അവൾക്കൊപ്പം അവൻ അനുഗമിച്ചു . ഒന്ന് ടാറ്റ പറഞ്ഞു അവൾ അകത്തേക്ക് തിരിഞ്ഞു നോക്കാതെ അകത്ത് പോയി . അവൻ ആ ഗേറ്റിൽ എഴുതിയിരുന്ന ഓർഫനേജിൻറെ പേര് ഒന്നൂടെ വായിച്ചു
Angels orphanage ,ശിവാജി നഗർ ,ബാംഗ്ലൂർ .പിന്നെ ദൂരെക്ക് നടന്നകന്നു

Comments
Post a Comment