അമേരിക്കക്കാരൻ ഉറക്കം വരാതെ ആയപ്പോൾ രാത്രി ടെറസിൽ നിന്നും സോഫിയ സ്ട്രീറ്റിലേക്ക് നോക്കിയിരുന്നു .വഴികൾ ഏകദേശം വിജനമായിരിക്കുന്നു . സെമിത്തേരി റോഡിൽ വരാൻ ആളുകൾക്ക് ഭയമുണ്ടാകണം.എതിർവശത്തു സെൻറ്റ് സേവിയർ ബോയ്സ് സ്‌കൂൾ മഞ്ഞു പുതച്ചു തുടങ്ങിയിരിക്കുന്നു .കന്നഡ ബോർഡ് വെച്ച മിനി ബസുകൾ സോഫിയയുടെ ഓർഫണേജ്ജ് ബിൽഡിങ്ങും കടന്ന് ഇടക്കിടെ മിന്നി മറയുന്നുണ്ട് . അല്പസമയത്തിനു ശേഷം തെരുവ് വിളക്കിനു അടുത്തു ഇരുട്ടിൽ രണ്ട് രൂപങ്ങൾ കടന്നു വരുന്നു. കാമുകി കാമുകന്മാരാണ് സല്ലപിച്ച് കൊണ്ട് അവർ ഇവിടെ അടുത്തു എത്താറായിരിക്കുന്നു .യുവതി ജാക്കറ് ധരിച്ചിട്ടുണ്ട് .ഈ തണുപ്പ് കൂസാക്കാത്ത കാമുകൻ . കാമുകി : "ഇനി എന്നാണു തിരിച്ചു അമേരിക്കാ കായയ്ക്കു" കാമുകൻ : ചിരിക്കുന്നു . "മിക്കവാറും അടുത്ത വാരത്തിൽ . തിയതി തീരുമാനിച്ചിട്ടില്ല .പോകണം !പോകണ്ട എന്നു പറഞ്ഞു കൂടെ" കാമുകി - "പറഞ്ഞാൽ പോവാതിരിക്കുമോ " കാമുകൻ _ "ഇവിടെ അതിഥി വേഷമായിരുന്നു" . അവർ തെരുവിലെ ബസ് സ്റ്റോപ്പിലിരുന്നു . "ഇഷ്ടമല്ലെങ്കിലും പോയല്ലേ പറ്റൂ...