Posts

 പഴേ കാലം..  എന്നൊക്കെ പറഞ്ഞാൽ   കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് ഒക്കെ വരുന്ന  അന്ത കാലം    ബൗദ്ധികരമായ പ്രവർത്തനങ്ങളിൽ മുഴുകി മുറി വിട്ടു പുറത്തിറങ്ങാത്ത  ആ കാലം    ചിന്ത മണ്ഡലങ്ങളിൽ  പലവിധ കണക്കുകൾ വെട്ടിയും കുത്തിയും ടാലിയാക്കുന്ന ഒരു കാലം  അന്നൊന്നും കുടുംബക്കാർക്കും നാട്ടുകാർക്കും നമ്മളെ കണികാണാൻ കിട്ടാതിരുന്ന ആ വരൾച്ചയുടെ  ആ കാലം  ദർശ്ശനകാലം  ------------------------------------ കാണാതെ മടുക്കുമ്പോൾ  അവർക്ക്‌  നിരാശ തോന്നാതിരിക്കാൻ  വല്ലപ്പോഴും ഒരു നോക്ക്  ദർശ്ശനം  കൊടുക്കാൻ പുറത്തിറങ്ങും അപ്പോഴുള്ള  അവരുടെ കണ്ണിലെ തിളക്കവും അത്യപൂർവ്വമായ  ആ ഔൽസുക്യവും ഇന്നും പറഞ്ഞറിയിക്കാൻ ആവുന്നില്ല  ഒരു നാൾ ഒരു നോക്ക്  ദർശ്ശനം  കൊടുക്കുവാൻ മുറ്റത്ത്  കാത്തിരിക്കുന്ന  ആരാധക വൃന്ദത്തെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും ഇറങ്ങുന്ന നേരം     കോളേജ്ജ്  ഒക്കെ വിടുന്ന സമയമായിരുന്നു  വീടിനു മുന്നിൽ  ഒരു ബസ് റോഡിൽ കൂടി  ആ സമയം കടന്നു പോവുകയ...
Image
 അമേരിക്കക്കാരൻ  ഉറക്കം വരാതെ ആയപ്പോൾ രാത്രി ടെറസിൽ നിന്നും സോഫിയ സ്ട്രീറ്റിലേക്ക് നോക്കിയിരുന്നു .വഴികൾ ഏകദേശം വിജനമായിരിക്കുന്നു . സെമിത്തേരി റോഡിൽ വരാൻ ആളുകൾക്ക് ഭയമുണ്ടാകണം.എതിർവശത്തു സെൻറ്റ് സേവിയർ ബോയ്സ് സ്‌കൂൾ മഞ്ഞു പുതച്ചു തുടങ്ങിയിരിക്കുന്നു .കന്നഡ ബോർഡ് വെച്ച മിനി ബസുകൾ സോഫിയയുടെ ഓർഫണേജ്ജ് ബിൽഡിങ്ങും കടന്ന് ഇടക്കിടെ മിന്നി മറയുന്നുണ്ട് . അല്പസമയത്തിനു ശേഷം തെരുവ് വിളക്കിനു അടുത്തു ഇരുട്ടിൽ രണ്ട് രൂപങ്ങൾ കടന്നു വരുന്നു. കാമുകി കാമുകന്മാരാണ് സല്ലപിച്ച് കൊണ്ട് അവർ ഇവിടെ അടുത്തു എത്താറായിരിക്കുന്നു .യുവതി ജാക്കറ് ധരിച്ചിട്ടുണ്ട് .ഈ തണുപ്പ് കൂസാക്കാത്ത കാമുകൻ . കാമുകി : "ഇനി എന്നാണു തിരിച്ചു അമേരിക്കാ കായയ്ക്കു" കാമുകൻ : ചിരിക്കുന്നു . "മിക്കവാറും അടുത്ത വാരത്തിൽ . തിയതി തീരുമാനിച്ചിട്ടില്ല .പോകണം !പോകണ്ട എന്നു പറഞ്ഞു കൂടെ" കാമുകി - "പറഞ്ഞാൽ പോവാതിരിക്കുമോ " കാമുകൻ _ "ഇവിടെ അതിഥി വേഷമായിരുന്നു" . അവർ തെരുവിലെ ബസ് സ്റ്റോപ്പിലിരുന്നു . "ഇഷ്ടമല്ലെങ്കിലും പോയല്ലേ പറ്റൂ...